ഇരിക്കൂറിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് വീട്ടു മതിലിൽ ഇടിച്ചു നിന്നു

ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് വീട്ടു മതിൽ ഇടിച്ചു തകർത്ത് മുറ്റത്തേക്ക് ഇരച്ചുകയറി. ഇരിക്കൂർ ബദ് രിയ്യ പള്ളിക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം. നടന്നത്

 

ഇരിക്കൂർ : ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് വീട്ടു മതിൽ ഇടിച്ചു തകർത്ത് മുറ്റത്തേക്ക് ഇരച്ചുകയറി. ഇരിക്കൂർ ബദ് രിയ്യ പള്ളിക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം. നടന്നത്. നിറയെ യാത്രക്കാരുമായി ബ്ളാത്തൂരിൽ നിന്നും ഇരിക്കൂറിലേക്ക് വരികയായിരുന്ന കളേഴ്സ് ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിൻ്റെ ബ്രേക്ക് പൊട്ടിയതു കാരണം ഡ്രൈവർ ബസ്മതിലിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു..സജേഷിൻ്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തമൊഴിവാക്കിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.