ആ മാന്ത്രിക സ്വരം ഇനിയില്ല: പ്രശസ്ത ഗായകൻ പ്രമോദ് പള്ളിക്കുന്ന് വിട പറഞ്ഞു

പ്രശസ്ത ഗായകൻ പ്രമോദ് പള്ളിക്കുന്ന് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞുവീണപ്രമോദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കണ്ണൂർ : പ്രശസ്ത ഗായകൻ പ്രമോദ് പള്ളിക്കുന്ന് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞുവീണപ്രമോദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിലെ ഒട്ടുമിക്ക ഗാനമേളകളിലും കലാ സാംസ്കാരിക പരിപാടികളിലും അവിസ്മരണീയ സാന്നിദ്ധ്യമായിരുന്നു പ്രമോദ് 'ശബ്ദ മാധുര്യം കൊണ്ടു ശ്രോതാക്കളുടെ മനസ് കീഴടക്കിയ അതുല്യ ഗായകനായിരുന്നു അദ്ദേഹം. 

കലാകാരൻമാരുടെ സംഘടനയായ ആർട്ടിസ്റ്റ്സ് വെൽഫെയർ അസോ. ഫോർ കൾച്ചറിൻ്റെ ( അവാക്) മുൻനിര പ്രവർത്തകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പയ്യാമ്പലത്ത് നടക്കും. മികച്ച കലാകാരനായിരുന്ന ഈ ലോകത്തോട് വിട പറഞ്ഞ പ്രമോദ് പള്ളിക്കുന്നിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അവാക് സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ടും ജനറൽ സെക്രട്ടറി ആർടിസ്റ്റ് ശശികലയും അനുശോചിച്ചു.