പി.എം ശ്രീ പദ്ധതിയിൽ നിന്നും കേരളം പിന്മാറണം: കണ്ണൂർ കോർപ്പറേഷൻ പ്രമേയം
ഐക്യകേരളം രൂപം കൊണ്ട നാൾ മുതൽ പതിറ്റാണ്ടുകളുടെ പ്രയത്നത്തിലൂടെ നാം പടുത്തുയർത്തിയ ലോകോത്തര പൊതുവിദ്യാഭ്യാസ മാതൃകയെയാണ്, കേവലം കുറച്ച് കോടികൾക്ക് വേണ്ടി പിണറായി വിജയൻ സർക്കാരും വിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര സർക്കാരിന് അടിയറവെച്ചിരിക്കുന്നതെന്നും"പി എം ശ്രീ" (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ്
കണ്ണൂർ :ഐക്യകേരളം രൂപം കൊണ്ട നാൾ മുതൽ പതിറ്റാണ്ടുകളുടെ പ്രയത്നത്തിലൂടെ നാം പടുത്തുയർത്തിയ ലോകോത്തര പൊതുവിദ്യാഭ്യാസ മാതൃകയെയാണ്, കേവലം കുറച്ച് കോടികൾക്ക് വേണ്ടി പിണറായി വിജയൻ സർക്കാരും വിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര സർക്കാരിന് അടിയറവെച്ചിരിക്കുന്നതെന്നും"പി എം ശ്രീ" (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയിൽ ഒപ്പുവെക്കാനുള്ള തീരുമാനത്തിൽ നിന്നുംകേരളം പിൻമാറണമെന്നും കൗൺസിൽ ആവശ്യപ്പെടുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽപറഞ്ഞു. കേരളത്തിൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ ഭാവിയെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്.
ഇത് ഒരു സാമ്പത്തിക ഇടപാടല്ല, മറിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ സ്വാശ്രയത്വത്തെ ബലികൊടുക്കുന്ന ചരിത്രപരമായ ഒരു കീഴടങ്ങലാണ്. 1466 കോടി രൂപയുടെ കേന്ദ്ര വിഹിതമെന്ന 'വാഗ്ദാന'ത്തിലാണ് കേരളം വീണത്. ഭരണകക്ഷി കൗൺസിലർ കെ.പി അബ്ദുൽ റസാഖ് പ്രമേയം അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പ്രമേയത്തെ പിന്താങ്ങി. സി പി എം , ബി ജെ പി കൗൺസിലർമാർ പ്രമേയത്തെ എതിർത്തു. സി പി ഐ അംഗം പ്രമേയത്തെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും വിയോജനം രേഖപ്പെടുത്തിയില്ല.
സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ പി.കെ രാഗേഷ്, പി.ഷമീമ ' , എം.പി രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ ,മുൻ മേയർ ടി ഒ മോഹനൻ, കെ.പി. സാബിറ ടീച്ചർ, എന്നിവർ സംസാരിച്ചു. നിത്യേനെ ശേഖരിക്കുന്ന മാലിന്യങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ നീക്കം ചെയ്യണമെന്നും വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ നിന്നും ബോട്ടിൽ ബൂത്തുകളിൽ നിന്നും മാലിന്യങ്ങൾ നീക്കണമെന്നുമുള്ള വ്യവസ്ഥയോടെ മാലിന്യ ശേഖരണത്തിന് നിലവിലെ ഏജൻസി നിർമ്മൽ ഭാരതിന് കാലാവധി അഞ്ചു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകുന്നതിന് തീരുമാനിച്ചു വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ പ്രവൃത്തികളുടെ ടെണ്ടറിന് അംഗീകാരം നൽകി. സാമൂഹ്യ സുരക്ഷ പെൻഷനുകൾക്ക് ലഭിച്ച അപേക്ഷകളിൽ അർഹത മാനദണ്ഡപ്രകാരം അംഗികാരം നൽകുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.