വോട്ട് ചോരി വിഷയത്തിൽ പിണറായി മൗനം വെടിയണം ; ഷംസീർ അൻസാരി ഖാൻ 

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി വിഷയത്തിൽ പിണറായി വിജയൻ  മൗനം വെടിയണമെന്നു യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ പറഞ്ഞു. മൗനം പാലിക്കുന്നതിലൂടെ ബി ജെ പി യെ സഹായിക്കുന്ന നിലപാട് ആണ് പിണറായി വിജയൻ സ്വീകരിക്കുന്നത്
 

കണ്ണൂർ : രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി വിഷയത്തിൽ പിണറായി വിജയൻ  മൗനം വെടിയണമെന്നു യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ പറഞ്ഞു. മൗനം പാലിക്കുന്നതിലൂടെ ബി ജെ പി യെ സഹായിക്കുന്ന നിലപാട് ആണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനായി.  

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.  വി പി അബ്ദുൽ റഷീദ്,  നിമിഷ രഘുനാഥ്,  വി രാഹുൽ,  ജില്ലാ ഭാരവാഹികളായ ഫർസിൻ മജീദ്,റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ,  മഹിത മോഹൻ എന്നിവർ സംസാരിച്ചു