പിണറായി സർക്കാർ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു : ജെബി മേത്തർ

ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മഹിള  കോൺഗ്രസ്സ്  സംസ്ഥാന  പ്രസിഡൻ്റ്   ജെബി മേത്തർ എംപി . കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

 

കണ്ണൂർ : ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മഹിള  കോൺഗ്രസ്സ്  സംസ്ഥാന  പ്രസിഡൻ്റ്   ജെബി മേത്തർ എംപി . കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ പറഞ്ഞു പറ്റിച്ചു.സി പി ഐ യും ഇപ്പോൾ മുഖ്യമന്ത്രിയോടൊപ്പം പറഞ്ഞു പറ്റിക്കുന്നു.പി എം ശ്രീ നടപ്പിലാക്കുന്നത് നീട്ടിവെക്കുന്നുവെന്ന് പറയുമ്പോൾ ഇത് മുഖ്യമന്ത്രിയുടെ വീട്ടിലെ കാര്യമല്ലെന്ന് ഓർക്കണം.

മുഖ്യമന്ത്രി പിണറായി വിജയൻ സി പി ഐ യെ പറഞ്ഞു വിഢിയാക്കുകയാണ്.പി എം ശ്രീ നടപ്പിലാക്കുന്നത് നീട്ടിവെക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് വെറും പറ്റിക്കലാണ്.സി പി ഐയ്ക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ എൽ ഡി എഫ് വിടണം.അടിമകളെ പോലെ എന്തിന് അവിടെ തുടരണം?? അവിടെ തുടരാനുള്ള ഗതികേട് സി പി ഐയ്ക്ക് ഉണ്ടോയെന്നും ജെബി മേത്തർ ചോദിച്ചു.കലൂർ സ്റ്റേഡിയത്തിൽ മെസി വരുന്നുവെന്നു പറഞ്ഞു.മുയലിനെ കാരറ്റ് കാണിക്കുന്നത് പോലെയാണ് സർക്കാർ പ്രവർത്തിക്കുന്നത്.മെസ്സി വരുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. പിണറായി വന്നതിന് ശേഷം എല്ലാ ദിവസവും ജനങ്ങൾക്ക് ഏപ്രിൽ ഫൂളാണ്.പറഞ്ഞു പറ്റിക്കുന്നതിൽ വിദഗദ്ധരാണ്ഈ സർക്കാർ 'എല്ലാ ദിവസവും ജനങ്ങളെ പറ്റിക്കുന്നതാണ് സർക്കാരിൻ്റെ ശീലമെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി പറഞ്ഞു.