പത്തായക്കുന്നിൽ  ഉഗ്രസ്ഫോടനം: പൊട്ടിത്തെറിച്ചത് ഏറുപടക്കമാണെന്ന് പൊലിസ് 

പാട്യം പത്തായക്കുന്നിൽ  ഉഗ്ര സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു.

 


കൂത്തുപറമ്പ്: പാട്യം പത്തായക്കുന്നിൽ  ഉഗ്ര സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു.  സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്തു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

 പൊട്ടിത്തെറിച്ചത് ഏറുപടക്കമാണെന്ന് പൊലിസ് നൽകുന്ന സൂചന. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്. നേരത്തെ സി.പി.എം - ബി.ജെ.പി സംഘർഷം നിലനിന്നിരുന്ന സ്ഥലമാണ് പത്തായക്കുന്ന് ' സംഭവത്തിന് പിന്നിൽ ആരോപണവുമായി ഇരുവിഭാഗം പ്രാദേശിക നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.