പുതിയങ്ങാടിയിൽ ഗ്യാസ് സിലിൻഡർ ലീക്കായി പൊള്ളലേറ്റ ഒഡീഷ സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു
പുതിയങ്ങാടിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും പാചക വാതക സിലിൻഡർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു.
Updated: Oct 13, 2025, 11:18 IST
പഴയങ്ങാടി : പുതിയങ്ങാടിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും പാചക വാതക സിലിൻഡർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഒഡീഷ സ്വദേശി സുഭാഷ് ബഹ്റ യാ (50) ണ് ഇന്ന് പുലർമെ മരണമടഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ ആറു മണിക്കാണ് അപകടം. പാചകം ചെയ്യുന്നതിനായി കത്തിച്ചപ്പോൾ സിലിൻഡറിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. അപകടത്തിൽ നാല് പേർക്കാണ് പൊള്ളലേറ്റത് ഒഡീഷ സ്വദേശികളായ ശിവ ( 31) നിഗം (40) ജിത്തു (28) എന്നിവർ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.