കണ്ണാടിപ്പറമ്പിൽ മൊബൈൽ ഫോൺ ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തി

കണ്ണാടിപ്പറമ്പിൽ മൊബൈൽ ഫോൺ ഷോറും തുറന്ന് കവർച്ച നടത്തി. കണ്ണാടിപ്പറമ്പിലെ ആക്‌സസ് മൊബൈൽ ഷോറൂമിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്.

 


മയ്യിൽ:കണ്ണാടിപ്പറമ്പിൽ മൊബൈൽ ഫോൺ ഷോറും തുറന്ന് കവർച്ച നടത്തി. കണ്ണാടിപ്പറമ്പിലെ ആക്‌സസ് മൊബൈൽ ഷോറൂമിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. നാല് സ്മാർട്ട്‌ ഫോണും റിപ്പയറിനെത്തിച്ച നിരവധി ഫോണുകളും കവർന്നിട്ടുണ്ട്.

മയ്യിൽ പൊലീസിൽ ഉടമ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.