കണ്ണൂരിൽ എം.ഡി.എം.എയുമായി ബസ് ഡ്രൈവർ പിടിയിൽ

കണ്ണൂർ നഗരത്തിലെ വിദ്യാലയത്തിന് സമീപം നിരോധിത മരാകമയക്കുമരുന്നായ എം.ഡി.എം.എയുമായി സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം റോഡരികിൽ

 

കണ്ണൂർ : കണ്ണൂർ നഗരത്തിലെ വിദ്യാലയത്തിന് സമീപം നിരോധിത മരാകമയക്കുമരുന്നായ എം.ഡി.എം.എയുമായി സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം റോഡരികിൽ നിൽക്കുകയായിരുന്ന കണ്ണൂർ - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറും ഇരിട്ടി ചാവശേരി സ്വദേശിയുമായ കെ. തൻസീർ(36) പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതനുസരിച്ച് കണ്ണൂർ ടൗൺ എസ്.ഐമാരായ വി.വി ദീപ്തി, റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ പിടികൂടിയത്. 2.1 ഗ്രാം എം.ഡി.എം.എയാണ് ദേഹത്ത് ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത്. വിൽപനയ്ക്കും സ്വന്തം ആവശ്യത്തിനുമാണ് എം.ഡി.എം.എ കൈവശം വെച്ചതെന്നാണ് തൻസീർ ചോദ്യം ചെയ്യലിൽ പൊലിസിന് മൊഴി നൽകിയത്.