ഇരിട്ടി പ്രിയ അസോസിയേറ്റിന്റെ ഉപസ്ഥാപനമായ തൃപുരയിലെ കമ്പനിയിൽ നിന്നും ലോഡുമായി പുറപെട്ടെ ലോറി കാണാതായി
ഇരിട്ടിയിലെ പ്രിയ അസോസിയേറ്റിന്റെ ഉപസ്ഥാപനമായ ത്രിപുര അഗർത്തലയിലെ നോർത്ത് ഈസ്റ്റ് റബർ കമ്പിനിയുടെ ഡോഡൗണിൽ നിന്നും ചെന്നൈ പെരുമ്പത്തൂരിലെ അപ്പോളോ ടയേഴ്‌സിലേക്ക് 30 ടൺ റബറുമായി പോയ ലോറി കാണാതായി.
Oct 7, 2025, 11:30 IST
കണ്ണൂർ : ഇരിട്ടിയിലെ പ്രിയ അസോസിയേറ്റിന്റെ ഉപസ്ഥാപനമായ ത്രിപുര അഗർത്തലയിലെ നോർത്ത് ഈസ്റ്റ് റബർ കമ്പിനിയുടെ ഡോഡൗണിൽ നിന്നും ചെന്നൈ പെരുമ്പത്തൂരിലെ അപ്പോളോ ടയേഴ്‌സിലേക്ക് 30 ടൺ റബറുമായി പോയ ലോറി കാണാതായി.
ആഗസ്ത് 26ന് അഗർത്തലയിൽ നിന്നും പുറപ്പെട്ട TS 25 T 1326 തെലുങ്കാന രജിസ്‌ട്രേഷൻ ലോറിയാണ് 65 ലക്ഷത്തോളം രൂപ വിലവരുന്ന റബറുമായി കാണാതായത്.അഗർത്തല നോർത്ത് ഈസ്റ്റ് കമ്പനി അധികൃതർ അഗർത്തല ബുജംനഗർ പോലീസിൽ പരാതി നൽകി.