തദ്ദേശ തെരഞ്ഞെടുപ്പ്: തലശ്ശേരിയിലും കൂത്തുപറമ്പിലും  പോലീസ് റൂട്ട് മാർച്ച് നടത്തി

തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ  ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്തമായി റൂട്ട് മാർച്ച്‌ നടത്തി.

 

 തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ  ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്തമായി റൂട്ട് മാർച്ച്‌ നടത്തി.

തലശ്ശേരി എഎസ്പി പി.ബി കിരണിന്റെ നേതൃത്വത്തിൽ ആർഎഎഫ് അസിസ്റ്റന്റ് കമാണ്ടന്റ് അനിൽ കുമാർ യാദവ്  തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ്, എസ് ഐമാരായ ഷമീൽ പി പി,  അശ്വതി ഉൾപ്പെടെ 37 പോലീസ് സേനാംഗങ്ങളും, 40 ആർ.എ.എഫ് സേനാംഗങ്ങളും ഉൾപ്പെട്ട തലശ്ശേരിയിലെ റൂട്ട് മാർച്ച്  കാവുംഭാഗം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച് അമ്പാടി ബസ് സ്റ്റോപ്പിൽ  അവസാനിച്ചു. തുടർന്ന്  തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച്  തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അവസാനിച്ചു. 

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി സി സഞ്ജയ്‌ കുമാറിൻ്റെ നേതൃത്വത്തിൽ ആർ.എ.എഫ് ഇൻസ്പെക്ടർ ജി സുരേഷ്, കൂത്തുപറമ്പ് എസ് ഐ വിപിൻ ടി എം ഉൾപ്പെടെ 20 പോലീസ് സേനാംഗങ്ങളും 40  ആർ.എ.എഫ് സേനാംഗങ്ങളും ഉൾപ്പെട്ട  കൂത്തുപറമ്പിലെ റൂട്ട് മാർച്ച്  തൊക്കിലങ്ങാടിയിൽ നിന്നും ആരംഭിച്ച് കൂത്തുപറമ്പിൽ അവസാനിച്ചു.