മട്ടന്നൂരിൽ വൻമയക്കുമരുന്ന് വേട്ട: ന്യൂമാഹി സ്വദേശി അറസ്റ്റിൽ
മട്ടന്നൂരിൽ വൻമയക്കുമരുന്ന് വേട്ട . ന്യൂമാഹി സ്വദേശി റിഷബാണ് പിടിയിലായത്. ഇയാളിൽ നിന്നും 52ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടന്നൂർ പൊലിസ് പാലോട്ടു പള്ളിയിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്
Oct 18, 2025, 12:16 IST
മട്ടന്നൂർ : മട്ടന്നൂരിൽ വൻമയക്കുമരുന്ന് വേട്ട . ന്യൂമാഹി സ്വദേശി റിഷബാണ് പിടിയിലായത്. ഇയാളിൽ നിന്നും 52ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടന്നൂർ പൊലിസ് പാലോട്ടു പള്ളിയിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.
മട്ടന്നൂർ എസ് ഐ സി.പിലിനേഷ്, സി.പി ഒ മാരായ ധനേഷ് , ഹാരിസ് എന്നിവരാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ബംഗ്ളൂരിൽ നിന്നും ബസിൽ മയക്കുമരുന്ന് കടത്തിയിരുന്ന പ്രതി നേരത്തെ പൊലിസ് നിരീക്ഷണത്തിലായിരുന്നു.