കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് കാറിന്റെ കണ്ണാടി തകർന്നു; ബസ് തടഞ്ഞ് യുവാവ്, തളിപ്പറമ്പ് നഗരത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
കാറിന്റെ കണ്ണാടി കെ.എസ്. ആർ.ടി.സി ബസ് ഇടിച്ച് തകർന്നതിനെത്തുടർന്ന് തളിപ്പറമ്പ് നഗരത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഇന്ന് രാവിലെ പത്ത് മണിയോടെ തളിപ്പറമ്പ് ദേശീയപാതയിൽ നാഷണൽ ജംഗ്ഷനിലായിരുന്നു സംഭവം.
Updated: Oct 31, 2025, 16:27 IST
തളിപ്പറമ്പ്: കാറിന്റെ കണ്ണാടി കെ.എസ്. ആർ.ടി.സി ബസ് ഇടിച്ച് തകർന്നതിനെത്തുടർന്ന് തളിപ്പറമ്പ് നഗരത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഇന്ന് രാവിലെ പത്ത് മണിയോടെ തളിപ്പറമ്പ് ദേശീയപാതയിൽ നാഷണൽ ജംഗ്ഷനിലായിരുന്നു സംഭവം. ഏഴാംമൈൽ സ്വദേശിയുടെ കെ.എൽ 59എ.എ 1461 കാറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യു ന്നതിനിടെ തട്ടിയിരുന്നു. ഇതോടെ കാറിന്റെ സൈഡ് മിറർ തകരുകയും ചെയ്തു. ഇതേ ത്തുടർന്ന് കാർ ദേശീയപാതയുടെ മധ്യ ത്തിൽ നിർത്തിയിട്ട് ബസ് തടയുകയായിരുന്നു. തുടർന്ന് ഏഴ് മിനുട്ടോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥല ത്തെത്തി. കാസർക്കോട് ഭാഗത്തേക്കുള്ള കെ. എസ്.ആർ.ടി.സി ബസിൽ യാത്രക്കാർ ഉള്ളതിനാൽ പോകാൻ പോലീസ് അനുവാദം നൽകി. യുവാവിനെ സി.ഐ: പി. ബാബുമോൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.