കൂട്ടുപുഴ പാലത്തിൽ തമ്പടിച്ച ഒറ്റയാൻ യാത്രക്കാരിൽ പരിഭ്രാന്തി പരത്തി

കൂട്ടുപുഴ പാലത്തിൽ ഒറ്റയാൻ തമ്പടിച്ചത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ബംഗ്ളൂര് - തലശേരി അന്തർ സംസ്ഥാന പാതയിൽ കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴ പാലത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ഒറ്റയാനെത്തിയത്.

 

ഇരിട്ടി: കൂട്ടുപുഴ പാലത്തിൽ ഒറ്റയാൻ തമ്പടിച്ചത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ബംഗ്ളൂര് - തലശേരി അന്തർ സംസ്ഥാന പാതയിൽ കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴ പാലത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ഒറ്റയാനെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കൊമ്പനാനയെ കർണാടക വനത്തിലേക്ക് തുരത്തി. ആന ഇറങ്ങിയതു കാരണം കർണാടകയിലേക്കുള്ള ഗതാഗതം ഏറെ നേരം മുടങ്ങി. യാത്രക്കാരുടെ വാഹനങ്ങൾ ഏറെ നേരം കടത്തിവിട്ടില്ല.