കേരള മദ്യനിരോധന സമിതി മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം നടത്തി

മലപ്പുറത്തും, ആലപ്പുഴയിലും നടന്നു വരുന്ന കേരള മദ്യനിരോധന സമിതിയുടെ 800 ദിവസം പിന്നിടുന്ന അനിശ്ചിതകാല  സത്യാഗ്രഹത്തിന് കണ്ണൂർ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
 

കണ്ണൂർ :മലപ്പുറത്തും, ആലപ്പുഴയിലും നടന്നു വരുന്ന കേരള മദ്യനിരോധന സമിതിയുടെ 800 ദിവസം പിന്നിടുന്ന അനിശ്ചിതകാല  സത്യാഗ്രഹത്തിന് കണ്ണൂർ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ കെ.എസ്. ആർ.ടി.സിക്ക് മുൻവശത്ത് നടന്ന ഐക്യദാർഢ്യ സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. രഘു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.aകേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല, സെക്രട്ടറിമാരായ ഐ.സി. മേരി, ടി.ചന്ദ്രൻ, വർഗ്ഗീസ് കെ.ജി,  സാദിഖ് ഉളിയിൽ, അഡ്വ. ദേവദാസ് തളാപ്പ്, പള്ളിപ്രം പ്രസന്നൻ, പി.വി. ജ്യോതി ടീച്ചർ, തോമസ് ലിയോ, വാസന്തി, ശ്രീനിവാസൻ. കെ.സി, ശ്രീജിത്ത്‌, സൗമിമട്ടന്നൂർ, മധു കക്കാട് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഐക്യദാർഡ്യ പ്രകടനം നടത്തി.