കണ്ണൂർ സർവ്വകലാശാല ക്യാമ്പസ് വളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

താവക്കരയിലുള്ള കണ്ണൂർ സർവ്വകലാശാല ക്യാംപസ് വളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് വിദ്യാർത്ഥികളും ജീവനക്കാരും പെരുമ്പാമ്പിനെ കണ്ടെത്തിയത്. 

 

കണ്ണൂർ :താവക്കരയിലുള്ള കണ്ണൂർ സർവ്വകലാശാല ക്യാംപസ് വളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് വിദ്യാർത്ഥികളും ജീവനക്കാരും പെരുമ്പാമ്പിനെ കണ്ടെത്തിയത്. 

ഇതോടെ മാർക്ക് പ്രവർത്തകനും പത്ര ഫോട്ടോ ഗ്രാഫറുമായ രഞ്ജിത്ത് നാരായണനെ വിവരമറിയിക്കുകയായിരുന്നു. രഞ്ജിത്ത് എത്തി മണിക്കൂറുകളുടെ ശ്രമഫലമായാണ് പെരുമ്പാമ്പിനെ പോളത്തീൻ കവറിലാക്കിയത്. പെരുമ്പാമ്പിനെ അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കും.