നാളത്തെ ജനപ്രതിനിധി നിങ്ങളോ ? ; കണ്ണൂരിൽ ട്രയാങ്കിളിന്റെ യുവാക്കൾക്കായുള്ള ബോധവത്കരണ സെമിനാർ 26ന്
പ്രാദേശിക വികസനവും അടിസ്ഥാന തല ജനാധിപത്യവും പഞ്ചായത്ത് രാജിലൂടെ സുതാര്യവും അഴിമതിരഹിതവും, സ്വജനപക്ഷപാതമുക്തവുമാക്കുവാൻ
കണ്ണൂർ : പ്രാദേശിക വികസനവും അടിസ്ഥാന തല ജനാധിപത്യവും പഞ്ചായത്ത് രാജിലൂടെ സുതാര്യവും അഴിമതിരഹിതവും, സ്വജനപക്ഷപാതമുക്തവുമാക്കുവാൻ പൊതു ജനങ്ങളെ വിശിഷ്യാ യുവാക്കളെ ബോധവത്കരിക്കുന്നതിന് ട്രയാങ്കിൾ എന്ന സാമൂഹ്യ- സാംസ്ക്കാരിക - സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 26 ന് രണ്ട് മണി മുതൽ കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര സെമിനാർ ഉദ്ഘാടനം ചെയ്യും. ട്രയാങ്കിൾ ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ചലച്ചിത്ര സംവിധായകൻ മനോജ് കാന, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി ഫിലോമിന എന്നിവർ മുഖ്യ അതിഥികളാകും.
റിട്ട. ജോയിൻ്റ് ഡയറക്ടർ കേരള ഓഡിറ്റ് വകുപ്പ് കെ.വി അനിൽകുമാർ ഗ്രാമസഭകളും, വാർഡ് സഭകളും, വാർഡ് കമ്മിറ്റിയും എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. സംഘാടക സമിതി അംഗങ്ങളായ കല്ലറ മോഹൻ ദാസ് ,എം എം ഷാജി, എ.എ ബിജു, സുനിൽകുമാർ, ജോഫിൻ ജെയിംസ് തുടങ്ങിയവർ സംസാരിക്കും.
എൻഎ മുഹമ്മദ് കുട്ടി
ചെയർമാൻ, ട്രയാങ്കിൾ
ഫോൺ: 9496044555, 7356164600.