ചിത്രങ്ങൾ കൊണ്ടു് മനോഹരമാക്കി കണ്ണൂർ റെയിൽവേ അണ്ടർ പാസ്'

കണ്ണൂർ നഗര സൗന്ദര്യവൽകരണ പദ്ധതിയുടെ ഭാഗമായി പഴയ ബസ്റ്റാൻ്റ് റെയിൽവെ അണ്ടർപാസ് റോഡിലുള്ള ചുമരുകളിൽ തയ്യാറാക്കിയ ചുമർ ചിത്രങ്ങളുടെ അനാഛാദനം   മേയർ മുസ്ലിഹ് മഠത്തിൽ

 

കണ്ണുർ : കണ്ണൂർ നഗര സൗന്ദര്യവൽകരണ പദ്ധതിയുടെ ഭാഗമായി പഴയ ബസ്റ്റാൻ്റ് റെയിൽവെ അണ്ടർപാസ് റോഡിലുള്ള ചുമരുകളിൽ തയ്യാറാക്കിയ ചുമർ ചിത്രങ്ങളുടെ അനാഛാദനം   മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കണ്ണൂരിൻ്റെ ചരിത്രം, കല, സാംസ്കാരികം , ശുചിത്വം തുടങ്ങി വിഷയങ്ങളിൽ 14 ചിത്രങ്ങളാണ് ചുമരുകളിൽ തയാറാക്കിയിട്ടുള്ളത്. കണ്ണൂരിൻ്റെ കലാരൂപങ്ങളായ ഒപ്പന, മാർഗം കളി , കളരി,  കഥകളി, സർക്കസ് പയ്യാമ്പലം ബീച്ച്, കോട്ട, ഞാറ് നടൻ, നെയ്ത് , മുത്തപ്പൻ തുടങ്ങി ആശയങ്ങളാണ് ചുമർ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത്.

വാർഷിക പദ്ധതിയിൽ പെടുത്തി 8 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.  കോഴിക്കോട് കാരനായ പ്രശസ്ത ചിത്രകാരനായ കെ.ആർ ബാബുവാണ് പ്രവൃത്തി ഏറ്റെടുത്ത് മനോഹരമായി പൂർത്തിയാക്കിയത്. ഈ ഭാഗങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് ഒഴിവാകും..

ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ രാഗേഷ്, പി.ഷമീമ ടീച്ചർ, എം.പി. രാജേഷ്, വി.കെ ശ്രീലത,സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, കുക്കിരി രാജേഷ്,ഷബീന ടീച്ചർ, എൻ ഉഷ,കെ.പി. റാഷിദ് കെ, ബീബി , പി.വി.  ജയസൂര്യൻ ശ്രീജ ആരംഭൻ സി.സുനിഷ , സി.എച്ച് ആസിമ, ബിജോയ് തയിൽഎക്സിക്യുട്ടീവ് എഞ്ചിനിയർ ജസ്വന്ത് എം.സി. അസി. എഞ്ചിനിയർ ടി.രൂപേഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രവൃത്തി നിർവഹിച്ച ചിത്രകാരനെ മേയർ ആദരിച്ചു.