ജനകീയ പ്രതിഷേധം ഫലംകണ്ടു: കണ്ണൂർ പഴയങ്ങാടി മൂലക്കീൽ അംഗൻവാടി ഉദ്ഘാടനം മാറ്റിവെച്ചു, വിവാദ നോട്ടീസും പിൻവലിച്ചതായി പഞ്ചായത്ത്
വിവാദത്തെ തുടർന്ന് മാടായി പഞ്ചായത്തിലെ വേങ്ങര മൂലക്കിൽ അംഗൻവാടിയുടെ ഉദ്ഘാടനം 21 ലേക്ക് മാറ്റിവെച്ചു. അംഗൻവാടി ഉദ്ഘാടനത്തിൽ നിന്നും സ്ഥലം വാർഡ് മെംപറായ സി.പി.എം പ്രതിനിധിയെ
പഴയങ്ങാടി: വിവാദത്തെ തുടർന്ന് മാടായി പഞ്ചായത്തിലെ വേങ്ങര മൂലക്കിൽ അംഗൻവാടിയുടെ ഉദ്ഘാടനം 21 ലേക്ക് മാറ്റിവെച്ചു. അംഗൻവാടി ഉദ്ഘാടനത്തിൽ നിന്നും സ്ഥലം വാർഡ് മെംപറായ സി.പി.എം പ്രതിനിധിയെ ഒഴിവാക്കി നോട്ടീസ് അടിച്ചത് വൻ വിവാദത്തിനും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ഈ മാസം 15 ന് ചെയ്യേണ്ട പരിപാടി 20 ലേക്ക് മാറ്റിവെച്ചത്.
പഞ്ചായത്ത് മെംപറുടെ നേതൃത്വത്തിൽ ജനകീയ കെട്ടിടനിർമ്മാണ കമ്മിറ്റി രൂപീകരിച്ചാണ് അംഗൻവാടി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ ഉദ്ഘാടന പരിപാടി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി മുഴുവനായി അങ്ങ് ഏറ്റെടുക്കുകയായിരുന്നു. ജനകീയ വികാരം പ്രതിഫലിക്കുമെന്നതുകൊണ്ടാണ് ഉദ്ഘാ ടനം 21 ലേക്ക് മാറ്റിയത്.
പഞ്ചായത്ത് മെംപറെയും നാട്ടുകാരെയും ഉൾപ്പെടുത്തി ഇതിനിടെയിൽ വിപുലമായ സംഘാടക സമിതി യോഗം വിളിച്ചു ചേർക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഏകാധിപത്യപരമായ നടപടി സ്വീകരിക്കുന്നതുകാരണം സ്വന്തം പാർട്ടിയിൽ നിന്നു വരെ കടുത്ത എതിർപ്പാണ് പഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ നേരിടുന്നത്. പഴയങ്ങാടിയിൽ മുസ്ലീം ലീഗിനകത്ത് ഗ്രൂപ്പ് പോര് ശക്തമാണ്.