കണ്ണൂർ കുഞ്ഞിമംഗലത്ത് നവജാത ശിശു മരിച്ചതിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു
കുഞ്ഞിമംഗലത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. കുഞ്ഞിമംഗലം കൊളപ്പുറത്തെ ഖമറുന്നിസ യുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞ് റൂവ അസ്റ്റിനാണ് മരണമടഞ്ഞത്.
Sep 24, 2025, 14:46 IST
പയ്യന്നൂർ : കുഞ്ഞിമംഗലത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. കുഞ്ഞിമംഗലം കൊളപ്പുറത്തെ ഖമറുന്നിസ യുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞ് റൂവ അസ്റ്റിനാണ് മരണമടഞ്ഞത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കും ആറു മണിക്കും ഇടയിലാണ് സംഭവം. പയ്യന്നൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.