കണ്ണൂരിലെ കൃഷ്ണ ജ്വൽസിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ മുൻ ചീഫ് അക്കൗണ്ടൻ്റിനും ഭർത്താവിനുമെതിരെ കുറ്റപത്രം

കണ്ണൂരിലെ കൃഷ്ണ ജ്വൽസിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

 


കണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജ്വൽസിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

ജ്വല്ലറിയുടെ മുൻ ചീഫ് അക്കൗണ്ടൻ്റ് ചിറക്കലിലെ കെ. സിന്ധുവിനും ഭർത്താവിനുമെതിരെയാണ് കുറ്റപത്രം നൽകിയത്. കണക്കിൽ കൃത്രിമം കാട്ടി അക്കൗണ്ടന്റ് പണം തട്ടിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.