കണ്ണൂർ കണിച്ചാറിൽ ബസിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

 

കേളകം : കണിച്ചാറിൽ ബസിടിച്ചു പരുക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു. ആറളം ഫാം ഒൻപതാം ബ്ളോക്കിലെ താമസക്കാരൻ കൈമനാ (68)ണ് മരിച്ചത്. 

തിങ്കളാഴ്ച്ച രാവിലെ തലശേരി - കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസിടിച്ചാണ് അപകടം. നാട്ടുകാർ ഗുരുതരമായി പരുക്കേറ്റ കൈ മനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.