കണ്ണൂരിൽ തട്ടുകട വ്യാപാരിയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചിറ്റാരിക്കലിൽതട്ടുകട നടത്തിപ്പുകാരൻ തൂങ്ങിമരിച്ചു. ചിറ്റാരിക്കൽ കാര റോഡ് ജംഗ്ഷനിൽ അജിയേട്ടൻ്റെ തട്ടുകട എന്ന പേരിൽ ഹോട്ടൽ വ്യാപാരം നടത്തുന്ന നല്ലോമ്പുഴ പൊങ്കലിലെ പൂവത്തോട്ടത്തിൽ വീട്ടിൽ പി.എം അജിയാണ്(43)
ചെറുപുഴ: ചിറ്റാരിക്കലിൽതട്ടുകട നടത്തിപ്പുകാരൻ തൂങ്ങിമരിച്ചു. ചിറ്റാരിക്കൽ കാര റോഡ് ജംഗ്ഷനിൽ അജിയേട്ടൻ്റെ തട്ടുകട എന്ന പേരിൽ ഹോട്ടൽ വ്യാപാരം നടത്തുന്ന നല്ലോമ്പുഴ പൊങ്കലിലെ പൂവത്തോട്ടത്തിൽ വീട്ടിൽ പി.എം അജിയാണ്(43) ഹോട്ടലിൻ്റെ പിൻഭാഗത്തെ അടുക്കളയുടെ മേൽക്കൂരയിലെ കമ്പിയിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ചത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നാണ് പൊലിസ് നൽകുന്ന സൂചന.
ഞായറാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നിന് കണ്ണിവ യൽ സെന്റ് സെബാസ്റ്റ്യൻ സ് പളളി സെമിത്തേരി യിൽ സംസ്ക്കരിക്കും.പൂവ്വത്തോട്ടത്തിൽ മാത്യുവിന്റെയും പരേത യായ മേരിയുടെയും മകനാണ്. ഭാര്യ: പെരിങ്ങാല തകി ടിയേൽ കുടുംബാംഗം ബിൻസി. മക്കൾ: മെറി (നഴ്‌സി ങ് വിദ്യാർഥി), സനോജ് , മൈക്കിൾ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ലയ (തിരുമേനി), പരേത രായ ജിജി, റെജി.