കണ്ണൂർ  ജില്ലാ ക്ഷീര സംഗമം :പാല്‍ ഉപഭോക്തൃ സംഗമവും സംഗീത ശില്‍പവും അവതരിപ്പിച്ചു

ഒക്ടോബര്‍ 12, 13 തീയതികളില്‍ വെളളൂരില്‍ നടക്കുന്ന ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് 'പാലാണ് ലഹരി' എന്ന സന്ദേശമുയര്‍ത്തി പാല്‍ ഉപഭോക്തൃ സംഗമവും സംഗീത ശില്‍പ യാത്രയും സംഘടിപ്പിച്ചു. 

 

പയ്യന്നൂർ : ഒക്ടോബര്‍ 12, 13 തീയതികളില്‍ വെളളൂരില്‍ നടക്കുന്ന ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് 'പാലാണ് ലഹരി' എന്ന സന്ദേശമുയര്‍ത്തി പാല്‍ ഉപഭോക്തൃ സംഗമവും സംഗീത ശില്‍പ യാത്രയും സംഘടിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത ഉദ്ഘാടനം ചെയ്തു.
പയ്യന്നൂര്‍ ക്ഷീര വ്യവസായ സംഘം പ്രസിഡന്റ്  പ്രസിഡന്റ് പള്ളിപ്പുറം രാഘവന്‍ അധ്യക്ഷനായി. നാദാപുരം പോലീസ് സ്റ്റേഷന്‍ എ എസ് ഐ രങ്കിഷ് കടവത്ത് 'ലഹരിക്കെതിരെ' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. പാലും പാല്‍ ഉല്‍പ്പന്നങ്ങളും എന്ന വിഷയം ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ എം.കെ സ്മിത അവതരിപ്പിച്ചു. 

നഗരസഭാ കൗണ്‍സിലര്‍മാരായ ഇക്ബാല്‍ പോപ്പുലര്‍, ബി.കൃഷ്ണന്‍, കോറോം ക്ഷീരസംഘം പ്രസിഡന്റ് എന്‍.വി രാജന്‍, കൂത്തുപറമ്പ് ക്ഷീരവികസന ഓഫീസര്‍ കെ. ദിജേഷ്, പയ്യന്നൂര്‍ ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എം.സി പൊന്നി എന്നിവര്‍ പങ്കെടുത്തു.