കണ്ണൂർ കോർപ്പറേഷൻ കേരളോത്സവം : മത്സരാർത്ഥികളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു
കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ കേരളോത്സവം18മുതൽ 26വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കലാകായിക മത്സരങ്ങൾക്ക് 15നും 40നും ഇടയിലുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
Oct 6, 2025, 20:32 IST
കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ കേരളോത്സവം18മുതൽ 26വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കലാകായിക മത്സരങ്ങൾക്ക് 15നും 40നും ഇടയിലുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
അപേക്ഷ ഫോറം കോർപ്പറേഷൻ ഓഫീസിലും,സോണൽ ഓഫീസുകളിലും ലഭിക്കും.കേരളോത്സവം 2025 എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയും അപേക്ഷിക്കാം.അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഒക്ടോബർ15.
ഭാരവാഹികൾമുസ്ലിഹ് മഠത്തിൽ ( ചെയർമാൻ) അഡ്വ. പി ഇന്ദിര,
പി.കെ രാഗേഷ്, പി.ഷമീമ ടീച്ചർ,എം.പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ,ഷാഹിന മൊയ്‌തീൻ, സുരേഷ് ബാബു എളയാവൂർ,( വൈസ് ചെയർമാൻമാർ) വരുൺ എംകെ( കോർഡിനേഷൻ സമിതി കൺവീനർ).