കേരളപ്പിറവി ദിനത്തിൽ കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ പാർകിങ് കേന്ദ്രം തുറക്കും

കണ്ണൂർനഗരത്തിലെ വാഹന പാർകിങിന് പരിഹാരമായി കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നിർമിച്ച മൾട്ടി ലെവൽ കാർ പാർകിങ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മൾട്ടിലവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയത്.

 

കണ്ണൂർ : കണ്ണൂർനഗരത്തിലെ വാഹന പാർകിങിന് പരിഹാരമായി കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നിർമിച്ച മൾട്ടി ലെവൽ കാർ പാർകിങ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മൾട്ടിലവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയത്. സ്റ്റേഡിയം കോർണറിലെ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന് നടക്കുമെന്ന് മേയർ മുസ് ലിഹ് മഠത്തിൽ അറിയിച്ചു.

 തുടർന്ന് ഒരാഴ്ച്ചക്കകം പ്രഭാത് ജങ്ഷനിലെയും ഉദ്ഘാടനം നടക്കും. നഗരത്തിൽ വാഹനങ്ങൾക്ക് ആവശ്യത്തിന് വാഹനം പാർക് ചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്‌നം മൾട്ടിലെവൽ പാർകിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് മേയർ പറഞ്ഞു. കണ്ണൂർജവഹർ സ്റ്റേഡിയത്തിനു സമീപം ആറു നിലകളിലായി നാലുയൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31വീതം കാറുകൾ പാർക്ക് ചെയ്യാം. കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്കും പാർക്ക് ചെയ്യാം. പീതാംബര പാർക്കിൽ ആറുനിലകളിലായി ഒരു യൂണിറ്റ് പ്രവർത്തിക്കും.
ഇവിടെ 31 കാറുകൾക്ക് പാർക് ചെയ്യാനാകും.

കരാർ പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള അതിനൂതന മൾട്ടിലവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ കരാറെടുത്ത് പൂർത്തിയാക്കിയത്. 12.4 കോടി രൂപചെലവിലാണ് പാർകിങ് കേന്ദ്രങ്ങൾ നിർമിച്ചത്.ഇന്റർലോക്ക് പ്രവൃത്തി, കോംപൗണ്ട് വാൾ എന്നിവയുടെ പ്രവൃത്തിയും പൂർത്തിയായി.കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കമെത്തുന്ന യാത്രക്കാർക്ക് കാർ പാർകിങ് കേന്ദ്രം ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.