പുതിയങ്ങാടിയിൽ ഗ്യാസ് സിലിൻഡർ ചോർച്ചയെ തുടർന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും മരിച്ചു

പുതിയങ്ങാടി ഫിഷ് ലാൻഡിങ്ങിന് സമീപത്തെ വാടക ക്വാർടേഴ്സിൽ നിന്ന് പാചക വാതകത്തിൽ നിന്നും തീപടർന്ന് അതീവ ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യ തൊഴിലാളിയും മരിച്ചു. ഒഡീഷ സ്വദേശി നിഗം ബെഹ്റയാണ് (38) മരിച്ചത്. നേരത്തെ മത്സ്യ തൊഴിലാളിയായ സുഭാഷ് ബെഹ്റയും (53)മരിച്ചിരുന്നു.

 

പഴയങ്ങാടി: പുതിയങ്ങാടി ഫിഷ് ലാൻഡിങ്ങിന് സമീപത്തെ വാടക ക്വാർടേഴ്സിൽ നിന്ന് പാചക വാതകത്തിൽ നിന്നും തീപടർന്ന് അതീവ ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യ തൊഴിലാളിയും മരിച്ചു. ഒഡീഷ സ്വദേശി നിഗം ബെഹ്റയാണ് (38) മരിച്ചത്. നേരത്തെ മത്സ്യ തൊഴിലാളിയായ സുഭാഷ് ബെഹ്റയും (53)മരിച്ചിരുന്നു.

 പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ  ആറു മണിക്കാണ് മത്സ്യബന്ധന തൊഴിലാളികളായ 4 പേർക്ക് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിൻഡറിൽ നിന്നും തീയാളി പടർന്ന് പൊള്ളലേറ്റത് തലേ ദിവസം രാത്രി സിലിൻഡറിൻ്റെ വാൽവും സ്റ്റൗവും ഓഫാക്കാൻ തൊഴിലാളികൾ വിട്ടുപോയിരുന്നു. ഇതുകാരണം മുറിയിൽ ഗ്യാസ് പടർന്നിരുന്നു. ഇതറിയാതെ തൊഴിലാളികളിലൊരാൾ ബീഡി വലിക്കാൻ ലൈറ്റർ ഓൺ ചെയ്ത പ്പോഴാണ് തീയാളി പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ രണ്ടു തൊഴിലാളികൾ മരണമടയുകയായിരുന്നു. പൊള്ളലേറ്റ ഷിബ ബെഹ്റ , ജിതേന്ദ്ര ബെഹ്റ എന്നിവർ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ് ' സുഭാഷ് ബഹ്റയുടെ സംസ്കാരം നടത്തി. ഭാര്യ: സത്യഭാമ ' മക്കൾ: നബ കിഷോർ ബഹ്റ, അവന്തിക,ഗായത്രി.