ഗാന്ധിജിയുടെ മഹത്വം കാലം കഴിയുന്തോറും വർധിക്കുകയാണ് ; സജീവ് ജോസഫ് എംഎൽഎ
ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ഇന്ദിരാഭവൻ, കോട്ടൂർ "ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട്" പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്
കാടാച്ചിറ : ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ഇന്ദിരാഭവൻ, കോട്ടൂർ "ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട്" പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥയുടെ വിതരണം ആരംഭിച്ചു. കാടാച്ചിറ കോട്ടൂർ മാപ്പിള എൽ പി സ്കൂളിൽ സജീവ് ജോസഫ് എംഎൽഎ "എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ"യുടെ വിതരണം ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ മഹത്വം കാലം കഴിയുന്തോറും വർധിക്കുകയാണെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.വിദേശ രാജ്യങ്ങളിൽ പോലും ഗാന്ധിജിയുടെ ജീവിതം ഒരു പഠന വിഷയമായി മാറിയിരിക്കുകയാണ്.രാജ്യത്ത് ഗാന്ധിജിയുടെ സ്മരണകൾ നിലനിർത്തേണ്ടത് വിദ്യാർത്ഥികളിലൂടെയാണെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ചെയർമാൻ കെ.കെ.ദിനേശ് ബാബു അധ്യക്ഷനായ ചsങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രേമവല്ലി മുഖ്യാതിഥിയായിരുന്നു.ഫൗണ്ടേഷൻ സെക്രട്ടറി ധനിത്ത് ലാൽ എസ്.നമ്പ്യാർ പദ്ധതിയെ കുറിച്ച് വിവരിച്ചു.കടമ്പൂർ ബാങ്ക് പ്രസിഡൻ്റ് സി.ഒ.രാജേഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ.റസാഖ്, പ്രധാന അധ്യാപിക.കെ.ഷീല, സനൽ കാടാച്ചിറ, അഫ്സീർ പുല്ലാഞ്ഞി തുടങ്ങിയവർ സംസാരിച്ചു.