വനം വകുപ്പ് സ്ഥാപിച്ച സോളാർ തൂക്കു വേലി ഉദ്ഘാടനം ചെയ്തു
വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോേളാര്‍ തൂക്കുവേലി ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് റേഞ്ചിലെ ശീകണ്ഠാപുരം സെക്ഷനില്‍ പെടുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ ഏലപ്പാറ മുതല്‍ ചിറ്റാരി വരെയുള്ള 2.400കിലോമീറ്റര്‍ നിളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്ക് വേലി ഉദ്ഘാടനം
Oct 14, 2025, 09:45 IST
പയ്യാവൂർ : വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോേളാര്‍ തൂക്കുവേലി ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് റേഞ്ചിലെ ശീകണ്ഠാപുരം സെക്ഷനില്‍ പെടുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ ഏലപ്പാറ മുതല്‍ ചിറ്റാരി വരെയുള്ള 2.400കിലോമീറ്റര്‍ നിളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്ക് വേലി ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യര്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ സജ്‌ന അരുണ്‍ അധ്യക്ഷത വഹിച്ചു.ഇതോടു കൂടി പയ്യാവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വനാതിര്‍ത്തിയിലും സൗരോര്‍ജ തൂക്ക് വേലി നിലവില്‍ വന്നിരിക്കയാണ്.വാര്‍ഡ് മെമ്പര്‍ മാത്യു ആന്റണി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സനൂപ് കൃഷ്ണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ.ബാലന്‍, പി.എഫ്.വര്‍ക്കി, ഉന്നതി മൂപ്പന്‍ കേളപ്പന്‍ കായലോടന്‍, വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.