മലിനജലം പടന്നത്തോട്ടിലേക്ക് ഒഴുക്കി വിടുന്നു: കണ്ണൂർ കോർപറേഷൻ മലിനജല ശുദ്ധീകരണ പ്ലാന്റിന് മുൻപിൽ സി.പി.എം പ്രവർത്തകർ കുത്തിയിരുപ്പ് സമരം നടത്തി

ശമ്പളം ലഭിക്കാത്തതിനാൽ കോർപറേഷൻ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെട്ടു.

 

കണ്ണൂർ: ശമ്പളം ലഭിക്കാത്തതിനാൽ കോർപറേഷൻ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെട്ടു. സപ്തംബർ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് കരാർ കമ്പനിയുടെ കീഴിലുള്ള മൂന്ന് പ്ലാന്റ് ഓപറേറ്റർമാർ ഈ മാസം 18 മുതൽ സമരം നടത്തിവരുന്നത്.

പ്ലാന്റ് ഓപറേറ്റ് ചെയ്യാത്തതിനെ തുടർന്ന് പ്ലാന്റിൽ സംഭരിച്ച മലിനജലം ശുദ്ധീകരിക്കാതെ പടന്നത്തോട്ടിൽ ഒഴുക്കിവിടുന്നതായി ആരോപിച്ച് സി പി ഐ എം പ്രവർത്തകരുടെനേതൃത്വത്തിൽ മലിന ജലശുദ്ധീകരണ പ്ലാന്റിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സി പി  എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേതൃത്വം നൽകി.കോർപറേഷൻ യഥാസമയം ഫണ്ട് അനുവദിക്കാത്തതിനെ തുടർന്നാണ് ശമ്പളം ലഭിക്കാതായതെന്ന് കരാർ ജീവനക്കാരായ ഓപറേറ്റർമാർ പറഞ്ഞു. പ്ലാന്റിന്റെ പ്രവർത്തനം സ്തംഭിച്ചതിനെ തുടർന്ന് മലിന ജലം രാത്രി കാലങ്ങളിൽ ഒഴുക്കിവിടുന്നതായും സമീപവാസികൾ പറഞ്ഞു