കണ്ണപുരത്ത് ചാണകക്കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

ചാണക കുഴിയിൽ വീണ് അവശയായ പശുവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. കണ്ണപുരം പഞ്ചായത്ത് മൊട്ടമ്മൽ ചെമ്മരവയലിലെ തോര ബാലൻ്റെ  പശുവാണ് സമീപവാസിയായ മൊട്ടമ്മൽ കൃഷ്ണൻ എന്നയാളുടെ തൊഴുത്തിനോട് ചേർന്നുള്ള ചാണകക്കുഴിയിൽ വീണത്.

 

 തളിപ്പറമ്പ് : ചാണക കുഴിയിൽ വീണ് അവശയായ പശുവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. കണ്ണപുരം പഞ്ചായത്ത് മൊട്ടമ്മൽ ചെമ്മരവയലിലെ തോര ബാലൻ്റെ  പശുവാണ് സമീപവാസിയായ മൊട്ടമ്മൽ കൃഷ്ണൻ എന്നയാളുടെ തൊഴുത്തിനോട് ചേർന്നുള്ള ചാണകക്കുഴിയിൽ വീണത്.

ആറടിയോളം ആഴമുള്ള കുഴിയിൽ വീണ പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ  കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തിയത്.സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ഇൻ ചാർജ് പി.വി.ഗിരീഷിൻ്റെ  നേതൃത്വത്തിലെത്തിയ സേനാംഗങ്ങളായ കെ.വി.രാജീവൻ, പി.വി.ലിഗേഷ്, കെ.കെ.സുധീഷ് , ജി.കിരൺ, സി.വി.രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.