കോവിഡ് കാലത്ത് അപേക്ഷ നൽകാൻ വൈകി; പെൻഷൻ അനുവദിക്കാത്തത് നീതിയുക്തമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോവിഡ് വ്യാപനകാലത്ത് കെട്ടിടനിർമ്മാണ ക്ഷേമനിധിയിൽ നിന്നുള്ള പെൻഷന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന പേരിൽ പെൻഷൻ നിരസിച്ച സംഭവം നീതിയുക്തമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. പരാതിക്കാരിക്ക് അവർ വിരമിച്ച തീയതി മുതൽ പെൻഷൻ ലഭിക്കാൻ അവകാശമുണ്ടെന്നും പെൻഷനും കുടിശികയും അടിയന്തരമായി അനുവദിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
Nov 1, 2025, 19:51 IST
കണ്ണൂർ: കോവിഡ് വ്യാപനകാലത്ത് കെട്ടിടനിർമ്മാണ ക്ഷേമനിധിയിൽ നിന്നുള്ള പെൻഷന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന പേരിൽ പെൻഷൻ നിരസിച്ച സംഭവം നീതിയുക്തമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. പരാതിക്കാരിക്ക് അവർ വിരമിച്ച തീയതി മുതൽ പെൻഷൻ ലഭിക്കാൻ അവകാശമുണ്ടെന്നും പെൻഷനും കുടിശികയും അടിയന്തരമായി അനുവദിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കെട്ടിടനിർമ്മാണ ക്ഷേമനിധി ബോർഡ് സെക്രട്ടറിക്കും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്കുമാണ് നിർദ്ദേശം നൽകിയത്.
2020 മാർച്ച് 12 ന് വിരമിച്ച ക്ഷേമനിധി അംഗമായ പൊതുവാച്ചേരി സ്വദേശിനി കെ. കമലയുടെ പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
പെൻഷന് അപേക്ഷ സമർപ്പിക്കാൻ 740 ദിവസത്തെ കാലതാമസം വരുത്തിയെന്ന പേരിലാണ് പെൻഷൻ നിരസിച്ചതെന്ന് ബോർഡ് കമ്മീഷനെ അറിയിച്ചു.