കണ്ണൂർ പുതിയങ്ങാടിയിലെ പാചക വാതകചോർച്ച : മരണം നാലായി ഉയർന്നു
പുതിയങ്ങാടി ഫിഷ് ലാൻഡിന് സമീപത്തെ ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ നാലാമത്തെ മത്സ്യ തൊഴിലാളിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒ
Oct 16, 2025, 10:35 IST
കണ്ണൂർ : പുതിയങ്ങാടി ഫിഷ് ലാൻഡിന് സമീപത്തെ ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ നാലാമത്തെ മത്സ്യ തൊഴിലാളിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി ജിതേന്ദ്ര ബെഹ്റ (31) യാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബെഹ്റ , നിഗം ബെഹ്റ , ശിബ ബെഹ്റ എന്നിവർ നേരത്തെ മരിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് പുലർച്ചെ ആറു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഗുരുതരമായി പൊളളലേറ്റ നാലുപേരെയും പഴയങ്ങാടി പൊലിസും നാട്ടുകാരുമാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.