ചാലാട് ശ്രീ ധർമശാസ്ത്ര ക്ഷേത്ര മഹോത്സവത്തിന് 19ന് കൊടിയേറും
ചാലാട് ശ്രീ ധർമ്മശാസ്ത്ര ക്ഷേത്ര മഹോത്സവം ഇക്കുറി ദേവസ്വം ട്രസ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19, 20, 21 തീയ്യതികളിൽ നടത്തുമെന്ന് ദേവസ്വം ട്രസ്റ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ :ചാലാട് ശ്രീ ധർമ്മശാസ്ത്ര ക്ഷേത്ര മഹോത്സവം ഇക്കുറി ദേവസ്വം ട്രസ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19, 20, 21 തീയ്യതികളിൽ നടത്തുമെന്ന് ദേവസ്വം ട്രസ്റ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 ന് വൈകിട്ട് അഞ്ചിന് പഞ്ചവാദ്യത്തോടുകൂടി തിരു നൃത്തം 10 ന് ചാലാട് ദേശവാസികളുടെ കലാവിരുന്ന് എന്നിവ നടക്കും. 20ന് വൈകിട്ട് അഞ്ചിന് പഞ്ചവാദ്യത്തോടുകൂടി തിരു നൃത്തം, രാത്രി പത്തിന് രഞ്ജിനി കലാക്ഷേത്ര പുതിയാപറമ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നി നടക്കും.
21 ന് വൈകിട്ട് അഞ്ചിന് പഞ്ചവാദ്യത്തോടുകൂടിയുള്ള തിരു നൃത്തം 6 30 ന് ആറാട്ട് എഴുന്നെള്ളത്ത്, തിരുവത്താഴ പൂജ, എ.എം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടു ഒരു ഭക്തൻഹൈക്കോടതിയിൽ കേസ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് വ്യവഹാരം നിലനിൽക്കുന്നതിനാൽ ദേവസ്വം ഉത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു നിലവിലെ നിയമപ്രകാരം ക്ഷേത്ര ഭൂമിയിൽ കൂടി പൊതു റോഡ് അനുവദിക്കുന്നതിനുള്ള അധികാരം ട്രസ്റ്റിമാർക്കില്ല. ക്ഷേത്ര ഭൂമിയുടെ തെക്കെ അതിർത്തിയിൽ കൂടി പൊതു റോഡ് നിർമ്മിക്കുന്നതിന് നിർദ്ദേശം സമർപ്പിക്കാൻ മാത്രമേ നിയമം അനുവദിക്കുന്നുള്ളുവെന്നും ട്രസ്റ്റി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.വി സന്തോഷ്,ദീപൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.