അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം: മയ്യിൽ - കണ്ണൂർ റൂട്ടിൽ ബസ് പണിമുടക്ക് പിൻവലിച്ചു
ബസ് ഡ്രൈവറെയും യാത്രക്കാരനെയും ഇരുചക്ര വാഹനത്തിലെത്തിയവര്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ദിവമായി ബസ് സമരം തുടരുകയായിരുന്നു.മയ്യിൽ പോലീസ് അധികൃതരുമായി ബസ് ജീവനക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്
മയ്യിൽ: ബസ് ഡ്രൈവറെയും യാത്രക്കാരനെയും ഇരുചക്ര വാഹനത്തിലെത്തിയവര്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ദിവമായി ബസ് സമരം തുടരുകയായിരുന്നു.മയ്യിൽ പോലീസ് അധികൃതരുമായി ബസ് ജീവനക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ചയിൽ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിനാണ് കമ്പില്‍ ടൗണില്‍ വെച്ച് ഐശ്വര്യ ബസ് ഡ്രൈവര്‍ കുറ്റിയാട്ടൂരിലെ രജീഷിനെയും യാത്രക്കാരനായ കണ്ടക്കൈ പറമ്പിലെ പി. രാധാകൃഷ്ണനെയും മാരകമായി മര്‍ദ്ധിച്ചത്. സംഭവം നടന്നയുടന്‍ ചേലേരി കയ്യങ്കോട്ടെ നസീറിനെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍നിറയെ യാത്രക്കാരുള്ള ബസില്‍ കത്തിവീശുകയും തുണിയില്‍ കരിങ്കല്ലു കെട്ടി അടിക്കുകയും ചെയ്ത സംഭവത്തില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ഇടക്കാല ജാമ്യത്തില്‍ പ്രതിയെ വിടുകയും ചെയ്തതോടെയാണ് ജീവനക്കാർ പണിമുടക്കിയത്.
ബസ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ മയ്യിൽ പോലീസുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു.ബസ്സിൽ കയറി അതിക്രമം കാണിച്ച പ്രതിക്കെതിരെ മയ്യിൽ പോലീസ് വധശ്രമം ചുമത്തി കേസെടുത്തിട്ടുണ്ട്.