രാത്രികാല ഡ്രൈവർമാർക്കായി എ കെ പി എയുടെ നേതൃത്വത്തിൽ സൗജന്യ ചുക്ക് കാപ്പി വിതരണം നടത്തി

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 41 ാം കണ്ണൂർ ജില്ലാ സമ്മേളന  പ്രചരണത്തിൻ്റെ ഭാഗമായി രാത്രിയിലെ യാത്രക്കാർക്കും ,

 


 പയ്യന്നൂർ:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 41 ാം കണ്ണൂർ ജില്ലാ സമ്മേളന  പ്രചരണത്തിൻ്റെ ഭാഗമായി രാത്രിയിലെ യാത്രക്കാർക്കും , ഡ്രൈവർമാർക്കും സൗജന്യമായി ചുക്ക്കാപ്പി വിതരണം ചെയ്തു.

മേഖലാ പ്രസിഡൻ്റ് സജി ചുണ്ടയുടെ അധ്യക്ഷതയിൽ പയ്യന്നൂർ എസ്.ഐ. കെ.വി. സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ല ജോയിൻ്റ് സെക്രട്ടറി ഷിജു കെ.വി, സംഘാടക സമിതി ചെയർമാൻ കൃഷ്ണദാസ് മാധവി , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി എം പയ്യന്നൂർ, സുഭാഷ് എം വി , മേഖലാ വൈസ് പ്രസിഡൻ്റ് ദിജു വീനസ് , ജോയിൻ്റ് സെക്രട്ടറി മനേഷ് മോഹൻ , എന്നിവർ  സംസാരിച്ചു. മേഖലാ സെക്രട്ടറി പ്രമോദ് ലയ സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.