അജയൻ പായം എൻ സി പി (എസ്) കണ്ണൂർ ജില്ലാ പ്രസിഡൻ്റ്
എൻ സി പി (എസ് )കണ്ണൂർ ജില്ലാ പ്രസിഡൻ്റായി അജയൻ പായത്തിനെ സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ നോമിനേറ്റ് ചെയ്തു.
Oct 30, 2025, 18:52 IST
ഇരിട്ടി:എൻ സി പി (എസ് )കണ്ണൂർ ജില്ലാ പ്രസിഡൻ്റായി അജയൻ പായത്തിനെ സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ നോമിനേറ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ അജയൻ എൻ സി പി (എസ്) ജില്ലാ വൈസ് പ്രസിഡൻ്റും സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്നു.
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ സി പി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.