കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും പിടികൂടി
പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും പിടികൂടി. അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട് ഫോണും ചാർജറും ഇന്നലെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു
Oct 5, 2025, 11:40 IST
കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും പിടികൂടി. അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട് ഫോണും ചാർജറും ഇന്നലെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലനകത്ത് പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെയായി പത്തിലേറെ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. അതീവ സുരക്ഷയുള്ള പത്താം ബ്ളോക്കിൽ നിന്നും ഉൾപ്പെടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.