എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ യ്ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തു

ഹൈമാസ്റ്റ് വിളക്കിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയതിന് അജ്ഞാതസംഘത്തിനെതിരെ പോലീസ് കേസെടുത്തു.

 

തളിപ്പറമ്പ്: ഹൈമാസ്റ്റ് വിളക്കിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയതിന് അജ്ഞാതസംഘത്തിനെതിരെ പോലീസ് കേസെടുത്തു.

ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചു എന്നാരോപിച്ചാണ് മന:പൂര്‍വ്വം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ ആരോപണങ്ങല്‍ പ്രചരിപ്പിച്ചതെന്ന എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.പ്രശോഭിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ആന്തൂര്‍ മയിലാട്ട് സ്ഥാപിച്ച വിളക്കുകാലില്‍ ഘടിപ്പിച്ച ബോര്‍ഡിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.
ഒരു വിളക്കിന് 2 ലക്ഷം രൂപ നിരക്കില്‍ 12 വിളക്കുകളാണ് 2022-23 കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ അനുവദിച്ചത്.