മൂന്നാർ വെറ്ററിനറി പോളി ക്ലിനിക്കിൽ  ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ മൂന്നാർ വെറ്ററിനറി പോളി ക്ലിനിക്കിൽ ഒഴിവുള്ള ലബോറട്ടറി ടെക്‌നീഷ്യൻ തസ്തികയിൽ നിശ്ചിത യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷാ വിജയവും എം. എൽ ടിയും (ബി. എസ്. സി/ഡിപ്ലോമ). 

 

 
ഇടുക്കി : ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ മൂന്നാർ വെറ്ററിനറി പോളി ക്ലിനിക്കിൽ ഒഴിവുള്ള ലബോറട്ടറി ടെക്‌നീഷ്യൻ തസ്തികയിൽ നിശ്ചിത യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷാ വിജയവും എം. എൽ ടിയും (ബി. എസ്. സി/ഡിപ്ലോമ). 

അല്ലെങ്കിൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്‌നിക്‌സ് കോഴ്‌സ് പാസായിരിക്കണം. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇന്ന് (17) ഉച്ചയ്ക്ക് 2 മണിക്ക് വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862 222894