എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ നിയമനം
എറണാകുളം : ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 28 രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.പ്ലസ് ടു/ പ്രീഡിഗ്രി (സയൻസ്) അല്ലെങ്കിൽ സയൻസ് വിഷയങ്ങളുള്ള വി.എച്ച്.എസ്.ഇ/ ഡൊമസ്റ്റിക് നേഴ്‌സിംഗിൽ വി.എച്ച്.എസ്.ഇ പാസാകുകയും അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പാസാകുകയും ചെയ്യണം. വനിതാ ഉദ്യോഗാർഥികൾക്ക് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ നിന്നും നഴ്‌സ് ആയും മിഡ്‌വൈഫ് ആയും പുരുഷ ഉദ്യോഗാർഥികൾക്ക് നഴ്‌സായും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.