രാജാകേശവദാസ് നീന്തൽകുളത്തിൻ്റെ പ്രവർത്തനങ്ങൾക്കായി വിവിധ തസ്തികകളിൽ നിയമനം

രാജാകേശവദാസ് നീന്തൽകുളത്തിൻ്റെ പ്രവർത്തനങ്ങൾക്കായി നീന്തൽ പരിശീലക /വനിത ട്രെയിനർ, ലൈഫ് ഗാർഡ് കം ട്രയിനർ, പൂൾ അസ്സിസ്റ്റന്റ് , കെയർ ടേക്കർ തസ്‌തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു

 

ആലപ്പുഴ  : രാജാകേശവദാസ് നീന്തൽകുളത്തിൻ്റെ പ്രവർത്തനങ്ങൾക്കായി നീന്തൽ പരിശീലക /വനിത ട്രെയിനർ, ലൈഫ് ഗാർഡ് കം ട്രയിനർ, പൂൾ അസ്സിസ്റ്റന്റ് , കെയർ ടേക്കർ തസ്‌തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇതിനായി വാക്ക് ഇൻ ഇൻ്റർവ്യു ഒക്ടോബർ 30 ന് രാവിലെ11 ന് ആലപ്പുഴ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ 
നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ  സഹിതം  ഹാജരാകണം. ഫോൺ:0477-2253090, 9400901432.