തദ്ദേശ പൊതുതിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിൽ 1225 പോളിംഗ് സ്റ്റേഷനുകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയിൽ ആകെ 1225 പോളിംഗ് സ്റ്റേ ഷനുകൾ സജ്ജമായതായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 10
Dec 6, 2025, 18:53 IST
പത്തനംതിട്ട :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയിൽ ആകെ 1225 പോളിംഗ് സ്റ്റേ ഷനുകൾ സജ്ജമായതായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. കോന്നി -154, റാന്നി- 168, പുളിക്കീഴ് - 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂർ -103, പന്തളം - 103, മല്ലപ്പള്ളി -108, അടൂർ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ-34 എന്നിങ്ങനെയാണ് കണക്ക്.