ആവിപറക്കുന്ന സദ്യ വാഴയിലയിൽ ഉണ്ണാം..! ഇങ്ങനെയുമുണ്ട് ചില ചിട്ടകൾ
ഓണം എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്നത് ഓണസദ്യ തന്നെ ആയിരിക്കും. നിരവധി തരം കറികളും 3, 4 തരം പായസവും ചേർന്ന് ഇലയിട്ട് ആസ്വദിച്ച് സദ്യ കഴിക്കുന്ന സുഖം ഒരു നോൺ വെജിനും കിട്ടില്ല. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
ഓണം എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്നത് ഓണസദ്യ തന്നെ ആയിരിക്കും. നിരവധി തരം കറികളും 3, 4 തരം പായസവും ചേർന്ന് ഇലയിട്ട് ആസ്വദിച്ച് സദ്യ കഴിക്കുന്ന സുഖം ഒരു നോൺ വെജിനും കിട്ടില്ല. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണെന്ന് തോന്നാറില്ല, അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കും.
സദ്യയ്ക്ക് ശേഷം ഇല മടക്കുന്നതിനുമുണ്ട് രീതി. ഓണസദ്യയ്ക്ക് തൂശനില ഇടുമ്പോള്‍ തലഭാഗം ഇരിക്കുന്ന ആളുടെ ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം. വിളമ്പുന്നതിന് മുൻപ് ഇലയിൽ അൽപം വെള്ളം കുടഞ്ഞു തുടയ്ക്കുന്നത് മിക്കവാറും കാണാറുള്ള രീതിയാണ്. ഇത് ഇല വൃത്തിയാക്കാനാണെന്ന് തോന്നുമെങ്കിലും ഈ ശീലം പരമ്പരാഗതമായി ആതിഥേയനോട് ബഹുമാനം കാണിക്കുന്നതിനു കൂടിയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ, ഇല ഉള്ളിലേക്കാണ് മടക്കേണ്ടത്. ഇരുന്ന ആളുടെ നേരെ, ഇത് ഭക്ഷണത്തോടുള്ള സംതൃപ്തി, നന്ദി എന്നിവ സൂചിപ്പിക്കാനാണത്രെ.