വർക്ക്ഔട്ടിന് ശേഷം ക്ഷീണം തോന്നാറുണ്ടോ? ഈ പ്രോട്ടീൻ ബൂസ്റ്റർ ഒന്ന് പരീക്ഷിക്കൂ!
മസിൽ ഗെയിൻ ചെയ്യാനും പേശികളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ പ്രോട്ടീന് പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. വ്യായാമത്തിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതും പ്രധാനമാണ്.
മസിൽ ഗെയിൻ ചെയ്യാനും പേശികളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ പ്രോട്ടീന് പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. വ്യായാമത്തിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതും പ്രധാനമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു എളുപ്പവഴിയാണ് ഹൈ പ്രോട്ടീൻ സ്മൂത്തി. അധികം ബുദ്ധിമുട്ടില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ സ്മൂത്തി എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
പഴം- രണ്ട് എണ്ണം
പാൽ- 300 മില്ലിലിറ്റർ
ഓട്‌സ്- നാല് ടേബിൾ സ്പൂൺ
പീനട്ട് ബട്ടർ- 2 ടേബിൾ സ്പൂൺ
ബദാം -ആറ് എണ്ണം
ഈന്തപ്പഴം- മൂന്ന് എണ്ണം
തേൻ- ഒരു ടീസ്പൂൺ
ഐസ് ക്യൂബ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്‌സും ബദാമും 10 മിനിട്ട് പാലിൽ മുക്കിവെയ്ക്കുക. ഇത് സ്മൂത്തി കൂടുതൽ സോഫ്റ്റ് ആക്കാൻ സഹായിക്കും. ഇതിനുശേഷം പഴം, പാൽ, ഓട്‌സ്, പീനട്ട് ബട്ടർ, ബദാം, ഈന്തപ്പഴം, തേൻ എന്നിവ മിക്‌സിയിലേക്ക് ഇട്ട് ഒരു മിനിട്ട് നന്നായി അടിച്ചെടുക്കുക. തുടർന്ന് ഗ്ലാസിലേക്ക് ഒഴിച്ച് നട്ട്‌സ് ചേർത്ത് കുടിക്കാം. ഏകദേശം 22 ഗ്രാം വരെ പ്രോട്ടീനും 650 വരെ കലോറിയും ഈ സ്മൂത്തിയിൽനിന്ന് ലഭിക്കും.
ജിമ്മിലെ വർക്ക് ഔട്ട് കഴിഞ്ഞെത്തിയശേഷം ഈ പ്രോട്ടീൻ സ്മൂത്തി കുടിക്കാം. മസിൽ റിക്കവറിക്കും കരുത്ത് വർധിപ്പിക്കാനുമായി സ്മൂത്തി കഴിക്കേണ്ട അനുയോജ്യമായ സമയമാണിത്. രാവിലൈ ജിമ്മിൽ പോകുന്നവരാണെങ്കിൽ ബ്രേക്ക് ഫാസ്റ്റായി ഈ സ്മൂത്തി കഴിക്കാം. ദിവസവും മുഴുവൻ ശരീരത്തിനു ഉണർവും ഉന്മേഷവും കരുത്തും ഇത് നൽകുമെന്ന കാര്യം ഉറപ്പ്.