കക്ഷത്തിലെ കറുപ്പകറ്റാം ,വീട്ടിൽ തന്നെ 

വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈർപ്പമുള്ള പ്രദേശങ്ങളിലെ ബാക്ടീരിയകളെ കുറയ്ക്കാൻ ഇത് സഹായിക്കും. ഇതിലെ വിറ്റാമിൻ ഇ ആണ് കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്നത്
 


വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈർപ്പമുള്ള പ്രദേശങ്ങളിലെ ബാക്ടീരിയകളെ കുറയ്ക്കാൻ ഇത് സഹായിക്കും. ഇതിലെ വിറ്റാമിൻ ഇ ആണ് കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും തോളിന് അടിഭാഗം മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കക്ഷത്തിലെ ഇരുണ്ട നിറം മാറുന്നതും, ചർമം തിളങ്ങുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും.

നാരങ്ങ 

നാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചർമത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. കൂടാതെ നാരങ്ങ ഒരു സ്വാഭാവിക ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു. കക്ഷത്തിലെ ഇരുണ്ട ഭാഗത്ത് ദിവസവും പകുതി മുറിച്ച നാരങ്ങ തടവുക. കുളിക്കുന്നതിന് മുമ്പ് കുറച്ചുനേരം ഇത് ചെയ്താൽ, നിങ്ങൾക്ക് കാര്യമായ വ്യത്യാസം കാണാനാകും. നല്ല ഗുണം കിട്ടാൻ നാരങ്ങയ്ക്ക് അല്‍പം ഉപ്പും കൂടി ചേർക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ്

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് നീര്. ഇത് ഒരു മികച്ച പ്രകൃതിദത്ത ബ്ലീച്ച് കൂടിയാണ്. വെള്ളം ചേർക്കാതെ അൽപം ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുക്കുക. ഇത് കക്ഷത്തിൽ തേച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയാം. മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തിൽ ഉരസുന്നതും സമാന ഫലം നൽകും. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് നീരെടുത്ത് ഒരു ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിച്ച ശേഷം ആവശ്യമുള്ളപ്പോൾ എടുത്ത് കക്ഷത്തിൽ ഉരസാം. ഇതും കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാൻ സഹായിക്കും. ദിവസവും രണ്ട് തവണ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫലപ്രദമായ മാറ്റം കാണാം. 

കറ്റാർവാഴ 

പ്രകൃതിദത്തമായ ഔഷധമൂല്യങ്ങൾ അടങ്ങിയിട്ടുള്ള കറ്റാർവാഴയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം നന്നായി കുറയ്ക്കും. കൂടാതെ ചർമത്തിന് നിറം നൽകാനും സഹായിക്കും. കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടിയ ശേഷം 15 മിനിറ്റ് വക്കുക. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.