മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ തക്കാളി കൊണ്ടുള്ള  ഈ ഫേസ് പാക്കുകൾ ഉപയോഗിച്ചു നോക്കൂ..
 

 

ചർമ്മ സംരക്ഷണത്തിനായി വിവിധ ക്രിമുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കാതെ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിച്ച് തന്നെ മുഖം സുന്ദരമാക്കാം. 

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് അവശ്യ പോഷകങ്ങളും ചർമ്മത്തെ പാടുകൾ അകറ്റുന്നതിന് സഹായിക്കും. മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി തക്കാളിയിൽ അടങ്ങിയിരിക്കുന്നു.

പരീക്ഷിക്കാം തക്കാളി ഫേസ് പാക്കുകൾ...

ഒന്ന്...

ഒരു തക്കാളി‍യുടെ പേസ്റ്റും രണ്ട് ടേബിൾസ്പൂൺ വെള്ളരിക്ക പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനിനൊപ്പം ചേർത്ത് മുഖത്തും കഴുത്തിമായി ഇടുക. എടുക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 15-20 മിനുട്ടിന് ശേഷം മുഖം കഴുകുക.  വെള്ളരിക്കയ്ക്ക് ജലാംശം വർദ്ധിപ്പിക്കാനുള്ള ഗുണങ്ങളുണ്ട്. മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും പ്രകൃതിദത്ത എണ്ണകൾ നിലനിർത്താനും സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് മികച്ചൊരു പാക്കാണിത്.

രണ്ട്...

തക്കാളി പേസ്റ്റും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചർമ്മത്തെ മൃദുവും ഈർപ്പവുമുള്ളതാക്കും. അമിതമായി വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും മികച്ചതാണ് ഈ ഫേസ് പാക്ക്. 
ഒലീവ് ഓയിൽ ഒരു മികച്ച മോയ്സ്ചറൈസർ കൂടിയാണ്.

മൂന്ന്...

രണ്ട് ടേബിൾസ്പൂൺ ഓട്സും രണ്ട് ടേബിൾ സ്പൂൺ തക്കാളി പൾപ്പും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് പാക്ക് മുഖം തിളക്കമുള്ളതാക്കുകയും ലോലമാക്കുകും ചെയ്യുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.  ഓട്‌സിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.