അടുക്കളയിലെ ഈ ഒരു ശീലം നിങ്ങളുടെ കത്തികളുടെ മൂർച്ച പാടേ നശിപ്പിക്കും!
അടുക്കളയിലെ ജോലികൾ എളുപ്പവും വേഗത്തിലുമാക്കുന്നതിൽ നല്ല മൂർച്ചയുള്ള കത്തിക്ക് വലിയ പങ്കുണ്ട്. എന്നാൽ കുറച്ച് നാൾ ഉപയോഗിച്ചാൽ തന്നെ കത്തിയുടെ മൂർച്ച കുറഞ്ഞതായി പലർക്കും അനുഭവപ്പെടാറുണ്ട്. അപ്പോൾ പച്ചക്കറി അരിയുന്നതും മീൻ, ഇറച്ചി എന്നിവ മുറിക്കുന്നതും ബുദ്ധിമുട്ടാകും. പലരും വെള്ളം തട്ടുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് കരുതുന്നുണ്ടെങ്കിലും, കത്തിയുടെ മൂർച്ച വേഗത്തിൽ നഷ്ടപ്പെടാൻ അതല്ല ഏക കാരണം. നമ്മുടെ ദൈനംദിന ഉപയോഗത്തിലെ ചില ചെറിയ ശീലങ്ങളും ഇതിന് പിന്നിലുണ്ട്.

എല്ലാ കാര്യങ്ങൾക്കും നിങ്ങൾ ഒരേ കത്തിയാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നിങ്ങളുടെ കത്തിയുടെ ആയുസ്സ് പെട്ടെന്ന് കുറക്കും. കട്ടികൂടിയ സാധങ്ങൾ മുറിക്കാനും നേരിയ സാധനങ്ങൾ മുറിക്കാനും ഒരു കത്തി ഉപയോഗിക്കരുത്. വില കുറഞ്ഞ സ്റ്റീൽ കൊണ്ടുണ്ടാക്കുന്ന കത്തികളും വാങ്ങിക്കരുത്. ഈ കത്തികൾ വാങ്ങിയ ഉടനെ നല്ല മൂർച്ചയുണ്ടാകുമെങ്കിലും പെട്ടെന്ന് മൂർച്ച നഷ്ടപ്പെടുകയും ചെയ്യും.
നിങ്ങളുടെ വീടുകളിലെ കട്ടിങ് ബോർഡുകളും ഇവിടെ വില്ലനാകാം. പല തരത്തിലുള്ള കട്ടിങ് ബോർഡുകൾ ഇന്ന് ലഭ്യമാണെങ്കിലും മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഉള്ള കട്ടിങ് ബോർഡുകളാണ് ഏറ്റവും നല്ലത്. ഇത് കത്തിയുടെ മൂർച്ച പെട്ടെന്ന് നഷ്ടപ്പെടുന്നത് തടയും.
കത്തി കഴുകുന്ന രീതിയിലുമുണ്ട് കാര്യം. ഡിഷ്‌വാഷർ കൊണ്ട് ഒരിക്കലും കത്തി കഴുകരുത്. കത്തി കൈകൊണ്ട് തന്നെ കഴുകി തുടച്ചു വെക്കുന്നതാണ് ഉചിതം. മറ്റു പാത്രങ്ങൾക്കിടയിൽ കത്തി ഇടുന്നതും കത്തിയുടെ മൂർച്ച കുറക്കും. വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ കത്തി മൂർച്ച നഷ്ടപ്പെടാതെ സൂക്ഷിക്കാം.