അകാല നര അകറ്റാൻ ചില വിദ്യകൾ ഇതാ  

  പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാം. അത്തരത്തില്‍ ഒന്നാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള പൊടിക്കൈ. ഇതിനായി രണ്ട് ബീറ്റ്റൂട്ടിന്‍റെ ജ്യൂസ്, അര കപ്പ് തേയില വെള്ളം അല്ലെങ്കില്‍ കാപ്പി, രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക

 

    പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാം. അത്തരത്തില്‍ ഒന്നാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള പൊടിക്കൈ. ഇതിനായി രണ്ട് ബീറ്റ്റൂട്ടിന്‍റെ ജ്യൂസ്, അര കപ്പ് തേയില വെള്ളം അല്ലെങ്കില്‍ കാപ്പി, രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. 

    മറ്റൊന്ന് ഉലുവയാണ്. ഇതിനായി ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും. 
    ഒരു പിടി മൈലാഞ്ചിയില,  ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.