വീട്ടിലുള്ള വസ്തുക്കൾ വച്ച് തന്നെ പാത്രത്തിലെ  കറകൾ അകറ്റാം 

കറകളുള്ള പ്ലേറ്റുകൾ 15 മിനിറ്റോളം ചൂട് വെള്ളത്തിൽ മുക്കി വയ്‌ക്കുക. ശേഷം സോപ്പ് ഉപയോഗിച്ച് ഇത് തേച്ചുരച്ച് കഴുകി കളയാം.
 

തേച്ചാലും ഉരച്ചാലും പോകാത്ത എണ്ണമയവും കരയും പലരുടെയും പ്രശ്നമാണ് .ഇത്തരം കറകൾ വീട്ടിൽ വെച്ച തന്നെ അകറ്റാം 

ചൂടുവെള്ളം

കറകളുള്ള പ്ലേറ്റുകൾ 15 മിനിറ്റോളം ചൂട് വെള്ളത്തിൽ മുക്കി വയ്‌ക്കുക. ശേഷം സോപ്പ് ഉപയോഗിച്ച് ഇത് തേച്ചുരച്ച് കഴുകി കളയാം.

ഉപ്പ്

കറകൾ പിടിച്ചിരിക്കുന്ന ഭാഗത്ത് ഉപ്പ് വിതറിയ ശേഷം അൽപനേരം വയ്‌ക്കുക. പിന്നീട് ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി ഉരയ്‌ക്കുക. ഈ പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ അൽപനേരം മുക്കി വച്ച ശേഷം സോപ്പ് ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.


ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും അൽപം ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എണ്ണക്കറയുള്ള ഭാഗത്ത് ഈ പേസ്റ്റ് നന്നായി തേച്ച് ഉരച്ചു കൊടുത്ത് കഴുകി കളയുക.

വിനാഗിരി

ചൂടുവെള്ളത്തിൽ അൽപം വിനാഗിരി ഒഴിച്ച ശേഷം കറകളുള്ള പാത്രങ്ങൽ രണ്ട് മണിക്കൂർ നേരം മുക്കി വയ്‌ക്കുക. തുടർന്ന് സോപ്പ് ഉപയോഗിച്ച് ഇത് കഴുകാവുന്നതാണ്.